വായില്‍ സ്വാദൂറും തനി നാടന്‍ ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ചിക്കന്‍ റോസ്റ്റ് ഇഷ്ടപ്പെടാത്തവരൊക്കെ വളരെ ചുരുക്കമാണ് അത് നാടന്‍ രീതിയിലും കൂടെ ആകുമ്പോള്‍ ടേസ്റ്റ് കൂടും. നോക്കാം നാടന്‍ ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന്

ചിക്കന്‍. – 500 ഗ്രാം

സവാള. – 4 മീഡിയം വലുപ്പം

പച്ചമുളക് -4 എണ്ണം

ഇഞ്ചി – 1.5 റ്റീസ്പൂണ്‍

വെളുതുള്ളി – 1.5 റ്റീസ്പൂണ്‍

തക്കാളി -1 വലുത്

നാരങ നീരു – 1 റ്റീസ്പൂണ്‍

കറിവേപ്പില. – 2 തണ്ട്

കറുക പട്ട.- 1 കഷണം

ഗ്രാംബൂ – 3 എണ്ണം

പെരുംജീരകം – 2 നുള്ള്

കുരുമുളക് – 4 എണ്ണം

ഏലക്ക. – 2 എണ്ണം

മഞള്‍ പൊടി – 1/4 റ്റീസ്പൂണ്‍

മുളകുപൊടി – 1 റ്റീസ്പൂണ്‍

കുരുമുളകുപൊടി – 1/2 റ്റീസ്പൂണ്‍

മല്ലി പൊടി – 2 റ്റീസ്പൂണ്‍

ചിക്കന്‍ മസാല. – 1 റ്റീസ്പൂണ്‍

തേങ്ങ കൊത്ത് – 4 റ്റീസ്പൂണ്‍

ഉപ്പ്, എണ്ണ. – പാകത്തിന്

Step 1

ചിക്കന്‍ കഷണങള്‍ കുറചു മഞള്‍ പൊടി, മുളകുപൊടി, മല്ലിപൊടി , ഉപ്പ്, നാരങനീരു ഇവ പേസ്റ്റ് ആക്കി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജില്‍ വക്കുക

Step 2

പാനില്‍ എണ്ണ ചൂടാക്കി കറുക പട്ട, ഗ്രാംബൂ, കുരുമുളകു,പെരുംജീരകം, ഏലക്ക ഇവ ചെര്‍തു മൂപ്പിക്കുക.( ചതച ശെഷം ചെര്‍താല്‍ കൂടുതല്‍ നല്ലത്). മസാല മൂതു കഴിഞു സവാള നീളതില്‍ അരിഞത് ചെര്‍തു വഴറ്റുക.

Step 3

നിറം മാറി വരുംബൊള്‍ , പച്ച മുളകു, ഇഞ്ചി, വെളുതുള്ളി ,വേപ്പില ഇവയും കൂടി ചെര്‍ത് നന്നായി വഴറ്റുക. ശേഷം, തക്കാളി അരിഞത്, തേങ കൊത്, മഞല്‍ പൊടി, മുളകു പൊടി, മല്ലിപൊടി, ചിക്കന്‍ മസാല ഇവ ചെര്‍തു ഇളക്കി യൊജിപ്പിചു, പച്ച മണം മാറി വരുംബൊള്‍ ചിക്കന്‍ കഷങളും പാകതിനു ഉപ്പും , ബാക്കി നാരങ നീരും ചെര്‍തു നന്നായി ഇളക്കി യൊജിപ്പിചു വളരെ കുറചു വെള്ളവും ചെര്‍തു അടചു വച്ച് വെവിക്കുക.

Step 4

ചിക്കെനിലെ വെള്ളവും ഇറങി, വെള്ളം കുറചു വറ്റി ,മസാല ചിക്കന്‍ കഷനങളില്‍ നന്നായി പിടിചിരിക്കുന്ന പരുവം ആകുംബൊള്‍ തീ അണക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള കനം കുറചു അരിഞു വറതെടുത്, ചിക്കന്റെ മെലെ വിതറി,താല്പര്യം ഉള്ളവര്‍ക്കു കുറചു മല്ലി ഇല കൂടി തൂകി ഇളക്കി ഉപയൊഗിക്കാം.

Step 5

ചൊറു, ചപ്പാതി, ബ്രെഡ്, അപ്പം, ഇടിയപ്പം തുടങിയവയുടെ കൂടെ നല്ല കൊംബിനെഷന്‍ ആണു ഈ ചിക്കന്‍ റോസ്റ്റ്. രുചികരമായ നാടന്‍ ചിക്കന്‍ റോസ്റ്റ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel