സൊമാറ്റോ, സ്വിഗ്ഗി ആപ്പുകള്‍ നിശ്ചലമായി വലഞ്ഞ് ഉപഭോക്താക്കള്‍

ഭക്ഷണ വിതരണ സേവനങ്ങളായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഈ ആപ്പുകള്‍ സേവനം നല്‍കാന്‍ ഉപയോഗിക്കുന്ന ആമസോണ്‍ വെബ് സര്‍വര്‍ തകരാറിലായതിനാലാണ് ആപ്പുകള്‍ നിശ്ചലമായത്. ട്വിറ്ററിലൂടെയാണ് ആപ്പ് നിശ്ചലമാണെന്ന് ഉപഭോക്താക്കള്‍ അറിയിച്ചത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സേവനങ്ങളില്‍ തടസം നേരിട്ടത്. നാല് മണിയോടുകൂടി പ്രവര്‍ത്തനം സാധാരണ നിലയിലായതായാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് കാണിക്കുന്നത്.സേവനത്തിന് താല്കാലികമായി തടസ്സം നേരിടുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും താമസിയാതെ പരിഹരിക്കപ്പെടുമെന്നും സൊമാറ്റോയും സ്വിഗ്ഗിയും ഉപഭോക്താക്കളുടെ ട്വീറ്റുകള്‍ക്ക് മറുപടിനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel