കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതിലൈന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകളുടെ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. കോവ്വല്‍ പള്ളി മഖാം റോഡില്‍ വച്ച് ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ട് വൈകുന്നേരം മുതല്‍ ശക്തമായ മിന്നലും കാറ്റും മഴയുമുണ്ടായിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ പല പ്രദേശങ്ങളിലും വൈകുന്നേരം ശക്തമായ മഴ പെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News