മലയാള സിനിമയിലിപ്പോള്‍ രണ്ടു സിനിമകളെയുള്ളു, സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളും; പൃഥ്വിരാജ്

ക്യൂന്‍ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജന ഗണ മന’. പൃഥ്വിരാജും സുരാജ് വെഞ്ഞാറംമൂടുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. നാല് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജിന്റെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് ഗെറ്റപ്പിലാണ് സുരാജ് എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കികൊണ്ടിരിക്കുന്നത്. സുരാജും പൃഥ്വിരാജും കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ‘മലയാള സിനിമയിലിപ്പോള്‍ രണ്ടു സിനിമകളെയുള്ളു, സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളും’ എന്ന്. ചിത്രത്തില്‍ സുരാജ് എസിപിയായിട്ടാണ് വേഷമിടുന്നത് ആ കഥാപാത്രത്തിനു വേണ്ടി ബോഡി ഫിറ്റാക്കാന്‍ ആദ്യമായി ജിമ്മിലൊക്കെ പോകേണ്ടി വന്നുവെന്ന് സുരാജ് പറഞ്ഞപ്പോള്‍ ജിമ്മില്‍ പോകുന്നില്ലെങ്കിലും ട്രിമ്മാണല്ലോയെന്ന അവതാരികയുടെ ചോദ്യത്തിനു മറുപയിയായിട്ടാണ് പൃഥ്വിരാജ് പറഞ്ഞത് ലോക്കേഷനില്‍ നിന്ന് ലോക്കേഷനിലേക്കുള്ള ഓട്ടത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാറില്ലെന്നും മലയാള സിനിമയിലിപ്പോള്‍ രണ്ടു സിനിമകളെയുള്ളു, സുരാജ് വെഞ്ഞാറമൂട് ഉള്ള സിനിമകളും ഇല്ലാത്ത സിനിമകളുമെന്നും പൃഥ്വിരാജ് പറഞ്ഞത്. അഭിമുഖത്തില്‍ ഉടനീളം ഇരുവരും പരസ്പരം തഗ്ഗ് അടിക്കുന്ന ഡയലോഗുകളായിരുന്നു.

ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമാണ് ചിത്ര0 നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ഛായാഗ്രഹണം: സുദീപ് ഇളമണ്‍, സംഗീതം: ജെയ്ക്സ് ബിജോയ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, കലാസംവിധാനം ദിലീപ്നാഥ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News