ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കും

കുര്‍ബാന പരിഷ്‌കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തര്‍ക്കം അവസാനിക്കുന്നു. ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു. ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാനയിലേക്ക് മാറാനുള്ള ഒരുക്കം നടത്താനാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപത വൈദികര്‍ക്ക് ബിഷപ്പ് സര്‍ക്കുലര്‍ നല്‍കി. എന്നാല്‍ ഇതോടെ ഈസ്റ്ററിന് മുന്‍പ് പുതിയ കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം നടപ്പാവില്ലെന്നുറപ്പായി. ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്നും അതിനാല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നുമാണ് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സിനഡ് യോഗമാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ തീരുമാനിച്ചത്. 2021 ലെ ഈസ്റ്റര്‍ മുതല്‍ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തീരുമാനം അംഗീകരിച്ചില്ല. വര്‍ഷങ്ങളായി തുടരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നായിരുന്നു ആവശ്യം. കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശം തള്ളി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പ്രത്യേക ഇളവ് നല്‍കി. അനിശ്ചതകാലത്തേക്ക് നല്‍കിയ ഈ ഇളവാണ് ആര്‍ച്ച് ബിഷപ് പിന്‍വലിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News