മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജീനോം സീക്വന്‍സ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്. എക്‌സ് ഇ വകഭേദത്തിന്റെ ജനിതക സ്വഭാവം വൈറസിനില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹാല്‍ നേരത്തെ എക്‌സ് ഇ വകഭേദം സ്ഥിരീകരിച്ചു എന്ന് അറിയിച്ചത്. ഇന്ന് മുംബൈയില്‍ സ്ഥിരീകരിച്ച 230 സാമ്പിളുകളില്‍ 228 എണ്ണവും കൊവിഡ് ആയിരുന്നു. ബാക്കിയുള്ള രണ്ട് സാമ്പിളുകളില്‍ ഒരെണ്ണം കപ്പ വകഭേദവും മറ്റൊന്ന് എക്‌സ്ഇ വകഭേവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണിനെക്കാള്‍ 10 ശതമാനം വ്യാപനശേഷിയുള്ളതാണ് എക്‌സ് ഇ വകഭേദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News