തപാല്‍ വകുപ്പിന്റെ വിഷുക്കൈനീട്ടം

തപാല്‍ വകുപ്പ് ഈ വര്‍ഷം വിഷുവിനോട് അനുബന്ധിച്ചു ഒരു പുതിയ സേവനം ‘വിഷുക്കൈനീട്ടം -2022’ കാഴ്ച വയ്ക്കുന്നു. കൊവിഡ് മഹാമാരിയാല്‍ അകലങ്ങളില്‍ ആയിപ്പോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനും അവര്‍ക്ക് പുതുവര്‍ഷത്തില്‍ വിഷുക്കൈനീട്ടം നല്‍കുവാനായുമായിട്ടാണ് ഈ സംവിധാനം തപാല്‍ ആഫീസുകളില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേയ്ക്ക് വിഷുക്കൈനീട്ടം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഏപ്രില്‍ 10 വരെ ഈ സേവനം എല്ലാ ഡിപ്പാര്‍ട്മെന്റല്‍ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. 100/- രൂപ, 200/- രൂപ, 500/- രൂപ, 1000/- രൂപ എന്നീ തുകകള്‍ അതിന്റെ കമ്മീഷനോടൊപ്പം തപാല്‍ ആഫീസുകളില്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകല്‍പ്പന ചെയ്ത കവറുകളില്‍ മേല്‍വിലാസക്കാരന് എത്തിച്ചു കൊടുക്കുന്നതാണ്. ഈ സംരംഭം ആദ്യമായിട്ടാണ് കേരള തപാല്‍ വകുപ്പ് നടപ്പാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News