ശക്തമായ കാറ്റിലും തെരയിലുംപെട്ട് ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടും തൊഴിലാളികളേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു

ശക്തമായ കാറ്റിലും തെരയിലുംപെട്ട് ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടും തൊഴിലാളികളേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. എന്‍ജിന്‍ തകരാറായതിനെതുടര്‍ന്ന് ആലപ്പുഴ തൊട്ടപ്പള്ളി ഭാഗത്തു കടലില്‍ ഒഴുകിനടക്കുകയായിരുന്ന അഴീക്കല്‍ ആയിരംതെങ്ങു സ്വദേശിയായ രവിയുടെ ഉടമസ്ഥതയിലുള്ള അഭിദേവ് എന്ന ബോട്ടിനേയും അതിലെ 7 തൊഴിലാളികളെയുമാണ് അഴീക്കല്‍ മറൈന്‍ എന്‍ഫോസ്മെന്റ് സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.

രക്ഷാ പ്രവര്‍ത്തനത്തിന് CPO റോജന്‍ ദാസ്, സീ റെസ്‌ക്യൂ ഗാര്‍ഡ് മാരായ ജോര്‍ജ്, ജയന്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News