
ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കന്‍ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവില്‍ രാജ്യത്തെ കറന്‍സി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയില്‍ ആയിരങ്ങളുടെ ജീവന്‍ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകള്‍ പോലും ശ്രീലങ്കയില്‍ ഇപ്പോള്‍ കിട്ടാനില്ല.
ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവര്‍ണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയില്‍ നാഥന്‍ ഇല്ലാത്ത അവസ്ഥയാണ്. പധാന നഗരങ്ങളിലെല്ലാം എല്ലാം ജനകീയ പ്രതിഷേധം ശക്തമാണ്.
സാമ്പത്തികപ്രതിസന്ധിയില്‍ ആടിയുലയുന്ന ശ്രീലങ്കയില്‍ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. 42 എംപിമാര്‍ ഭരണ മുന്നണി വിട്ടതോടെ രജപക്‌സെ സഹോദരന്മാര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ രാജി ആവശ്യം സര്‍ക്കാര്‍ തള്ളി. കനത്ത പ്രതിഷേധം കാരണം പാര്‍ലമെന്റ് ഇന്നും പിരിഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here