കലിപ്പടങ്ങാതെ പടയപ്പ; പച്ചക്കറിക്കട കുത്തിമറിച്ചിട്ടു

മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ അതിക്രമം തുടരുന്നു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കട തകര്‍ത്ത കാട്ടാന നാശനഷ്ടങ്ങള്‍ വരുത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. 50 ഓളം പേരുമായെത്തിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തിന് പിന്നാലെയാണ് കടയ്ക്ക് നേരെയുള്ള ആക്രമണം.

മൂന്നാര്‍ ടൗണില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാപ്പുക്കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കട പടയപ്പ കുത്തിമറിച്ചിട്ടത്. കിട്ടിയ തക്കത്തിന് കൈയില്‍ തടഞ്ഞതെല്ലാം ആന അകത്താക്കി. മുന്‍പും ഇതേ കട പടയപ്പ തകര്‍ത്തിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചാണ് കൊമ്പനെ ഇവിടെ നിന്നും തുരത്തിയത്.

ഉദുമല്‍പേട്ടയില്‍ നിന്നും മൂന്നാറിലേക്കെത്തിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തിന് പിന്നാലെയായിരുന്നു കടയ്ക്ക് നേരെയുള്ള ആക്രമണം. ഡ്രൈവര്‍ ബാബുരാജിന്റെ സമയോചിതമായ ഇടപെടലാണ് ഇവിടെ അപകടം ഒഴിവാക്കിയത്.

കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് നാട്ടിലിറങ്ങിയ പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഉപദ്രവകാരിയല്ലാത്ത ആന അടുത്തിടവരെ ആളുകള്‍ക്കും പ്രീയങ്കരനായിരുന്നു. വേനലില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെയാണ് ആന ശല്യക്കാരനായി മാറിയതെന്ന് നാട്ടുകാര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here