ഭിക്ഷാടനം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ ഭിക്ഷാടനം നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ നിയമമനുസരിച്ച് ഭിക്ഷാടനം ക്രിമിനല്‍ കുറ്റമാണന്നും ഭിക്ഷാടന കേസുകള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

റമദാന്‍ കാലയളവുകളില്‍ ജനങ്ങളുടെ സഹതാപം മുതലെടുത്ത് കബളിപ്പിക്കുന്ന യാചകരെ പിടികൂടാന്‍ ഭിക്ഷാടന വിരുദ്ധ വിഭാഗം രാജ്യമൊട്ടുക്കും ക്യാമ്പെയ്ന്‍ നടത്തുന്നുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ഭിക്ഷാടന സംബന്ധമായ കേസുകള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആന്റി ഭിക്ഷാടന വിഭാഗത്തെ അറിയിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here