ബസിനു മുകളില്‍ യാത്രക്കാരെ കയറ്റി ഓടിച്ച സംഭവം; ഡ്രൈവിംഗ്, കണ്ടക്ടര്‍ ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്തു : മന്ത്രി ആന്റണി രാജു

നെന്മാറവേലയോടനുബന്ധിച്ച് ബസിനു മുകളില്‍ അനധികൃതമായി യാത്രക്കാരെ കയറ്റി ഓടിച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക്
നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ബസ് ഡ്രൈവര്‍മാരായ ടി.സെന്തില്‍ കുമാറിന്റെയും എ. തൗഫീഖ്‌ന്റെയും ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടക്ടര്‍മാരായ ശരവണന്‍ ആര്‍. നജീബ്. കെ. പി. എന്നിവരുടെ കണ്ടക്ടര്‍ ലൈസെന്‍സുകളും പാലക്കാട് ആര്‍. ടി. ഒ. എന്‍. തങ്കരാജ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

വാഹനങ്ങളുടെ പെര്‍മിറ്റ് റദ് ചെയ്യുവാനും ലൈസന്‍സ് സ്ഥിരമായി ക്യാന്‍സല്‍ ചെയ്യുവാനുമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതുപോലെ അപകടകരമായി വണ്ടിയോടിച്ച മറ്റു ബസുകള്‍ക്കെതിരെയും ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News