അട്ടപ്പാടിയില്‍ ആദിവാസി ബാലനെ കാട്ടാന ചവിട്ടി കൊന്നു

അട്ടപ്പാടി കടുകുമണ്ണയില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു (15) ആണ് ഇന്ന് വൈകിട്ട് 5 മണിയോടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വനത്തില്‍ തേന്‍ ശേഖരിക്കാന്‍ അച്ഛനോടും ബന്ധുക്കളോടും ഒപ്പം പോയതായിരുന്നു സഞ്ജു. തേന്‍ ശേഖരിച്ച് മടങ്ങും വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. അഗളി ഗവണ്മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. മൃതദേഹം അഗളി ആശുപത്രിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here