
മക്ക ഹറം പള്ളിയുടെ കിംഗ് അബ്ദുല്‍ അസീസ് കവാടം ഹറംകാര്യ വകുപ്പ് വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. റമദാനിലെ തീര്‍ഥാടകരുടെ സൌകര്യം പരിഗണിച്ചാണ് കവാടം തുറന്നത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉംറ ചെയ്യാന്‍ അനുമതിയില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഇരുഹറം കാര്യാലയം മേധാവി ശൈഖ്. ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസാണ് കിംഗ് അബ്ദുല്‍ അസീസ് കവാടം വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. റമദാനില്‍ ഹറമിലെത്തുന്ന തീര്‍ഥാടകരുടെ സൌകര്യം പരിഗണിച്ചാണിത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലായിരുന്നതിനാല്‍ അടച്ചിട്ടതായിരുന്നു കിംഗ് അബ്ദുല്‍ അസീസ് കവാടം. ശേഷിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ റമദാനിന് ശേഷം തുടരും.
റമദാനിലേക്കുള്ള ഉംറ പെര്‍മിറ്റുകള്‍ ഇപ്പോഴും ലഭ്യമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അഞ്ച് വയസ്സില്‍ കുറവുള്ള കുട്ടികള്‍ക്ക് ഉംറ ചെയ്യാന്‍ അനുവാദമില്ല. ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഭാഗങ്ങളിലേക്ക് കുട്ടികള്‍ക്ക് പ്രവേശനവും അനുവദിക്കില്ല. എങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം ഹറം പള്ളിയില്‍ നമസ്‌കാരങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുള്ള ഭാഗങ്ങളിലേക്ക് പ്രവേശിക്കാം. കൊറോണ വൈറസ് ബാധിക്കുകയോ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യാത്ത, അഞ്ചും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കെല്ലാം ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
മക്കയില്‍ ഉംറ ചെയ്യുന്നതിനും, മദീനയിലെ റൌളാ ശരീഫില്‍ നമസ്‌കരിക്കുന്നതിനും മാത്രമേ പെര്‍മിറ്റ് ആവശ്യമുള്ളൂ. അതേ സമയം ഇരു ഹറമുകളിലും നമസ്‌കരിക്കുന്നതിനും പ്രാവചകന്റെയും അനുചരന്മാരുടേയും ഖബറിടങ്ങളില്‍ സലാം പറയാനും പെര്‍മിറ്റ് ആവശ്യമില്ലെന്നും ഇരു ഹറം കാര്യാലയം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here