സിപിഐഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നടക്കും.വര്‍ഗീയതയെ ശക്തമായി പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കാനും ആഹ്വാനം ചെയ്യുന്നതാണ് രാഷ്ട്രീയ പ്രമേയം.
പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് കെ വി തോമസ് ഇന്ന് നിലപാട് പറയും.
സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് കെ വി തോമസിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ ഭീഷണി. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഐ എം സെമിനാറിൽ പങ്കെടുക്കൂ എന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ കെ വി തോമസിന്‍റെ തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.കേന്ദ്ര സംസ്ഥാന ബന്ധത്തെ അധികരിച്ച് ഈ മാസം 9 ന് നടക്കുന്ന സെമിനാറിലേക്കാണ് കെ വി തോമസിന് ക്ഷണം ലഭിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ഇതെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.നേരത്തെ ശശി തരൂരിനും മറ്റൊരു വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം വിലക്കിയതിനെത്തുടര്‍ന്ന് പങ്കെടുക്കേണ്ടെന്ന് തരൂര്‍ പിന്നീട് തീരുമാനിച്ചിരുന്നു.
എന്നാല്‍ ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്‍പും ഇത്തരം സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് കെ വി തോമസ് നേരത്തെ പ്രതികരിച്ചിരുന്നത്.
എ ഐ സി സി നേതൃത്വത്തിന്‍റെ നിര്‍ദേശമനുസരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും കെ വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.