കെ വി തോമസ് വ‍ഴിയാധാരമാകില്ല ; എം വി ജയരാജൻ

കെ വി തോമസിനെ പാർട്ടി കോൺഗ്രസ് സെമിനാറിലേക്കാണ് ക്ഷണിച്ചതെന്ന് സി പി ഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ കെ വി തോമസ് വഴിയാധാരമാകില്ലെന്നും ജയരാജൻ പറഞ്ഞു.

നിരവധി കോൺഗ്രസ് നേതാക്കളുടെ അനുഭവം മുന്നിലുണ്ട്. സുധാകരൻ ആർ എസ് എസിന്റെ എ ടീമായി പ്രവർത്തിക്കുകയാണ്. കെ വി തോമസ് പാർട്ടി കോൺഗ്രസ് സെമിനാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഊരു വിലക്ക് കൽപ്പിച്ചത് ബി ജെ പിക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മനസിലാവും. വിലക്ക് തിരുമണ്ടൻ തീരുമാനമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News