താളം കൊട്ടി പാര്‍ട്ടി കോണ്‍ഗ്രസില്‍ താരമായി നളിനി ജഡേജ

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആരവങ്ങള്‍ പൊടിപൊടിക്കുകയാണ്. ആഘോഷങ്ങള്‍ക്കിടയില്‍ ചെണ്ടയുടെ താളത്തിനൊപ്പം കൊട്ടിക്കയറി താരമായിരിക്കുകയാണ് ഗുജറാത്ത് സെക്രട്ടറിയറ്റ് അംഗം സ.നളിനി ജഡേജ. ശിങ്കാരിമേളക്കാര്‍ക്കിടയില്‍ കേരളസാരിയുടുത്ത് ആസ്വദിച്ച് ചെണ്ട കൊട്ടുന്ന നളിനി ജഡേജയുടെ ചിത്രങ്ങള്‍ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഭാഷാ-സംസ്‌കാര വൈവിധ്യങ്ങള്‍ക്കപ്പുറമുള്ള ബന്ധങ്ങള്‍ക്കും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുകയാണ്.

സി.പി.എം. ജില്ലാ സെക്രട്ടറിയായ അപൂര്‍വം വനിതകളില്‍ ഒരാളാണ് നളിനി ജഡേജ. ഭവ്‌നഗര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അവര്‍. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചെണ്ട കൊട്ടി സന്തോഷിക്കുന്ന നളിനി ജഡേജയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

സമരത്തീച്ചൂളയില്‍ പൊരുതിയ അനുഭവവുമായാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയത്. 25 സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചൊവ്വ വൈകിട്ടോടെ കണ്ണൂരില്‍ എത്തിച്ചേര്‍ന്നു.

17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണ് – 178. പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധിയുമുണ്ട്.

ജനകീയാവശ്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും പരിക്കുപറ്റിയതുമടക്കം ഒട്ടനവധി ത്യാഗഗാഥകളാണ് കണ്ണൂരിലെത്തിയവര്‍ക്ക് പറയാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News