കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തതയില്ല ; ഇ പി ജയരാജൻ

കെ വി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തതയില്ലെന്ന് ഇ പി ജയരാജൻ. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം. കെ സുധാകരന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

കണ്ണൂരില്‍ സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് കെ വി തോമസ് ഇന്ന് നിലപാട് പറയും.സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് കെ വി തോമസിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ ഭീഷണി.

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഐ എം സെമിനാറിൽ പങ്കെടുക്കൂ എന്നും സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു.ഈ സാഹചര്യത്തില്‍ കെ വി തോമസിന്‍റെ തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here