IPL ; മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമത്

IPL ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 5 വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം.

സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയുടെയും തിലക് വർമ, കീറൺ പൊള്ളാർഡ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിൽ നേരത്തെ മുംബൈ 3 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു.

മുംബൈ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം 5 ഓവർ ബാക്കി നിൽക്കെ കൊൽക്കത്ത മറി കടന്നു.ഓപ്പണർ വെങ്കിടേഷ് അയ്യരുടെ അർധസെഞ്ചുറിയും പാറ്റ് കമ്മിൻസിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് മുൻ ചാമ്പ്യന്മാർക്ക് മിന്നും ജയം ഒരുക്കിയത്.

കമ്മിൻസ് 15 പന്തിൽ 4 ബൌണ്ടറിയും 6 സിക്സറും ഉൾപ്പെടെ പുറത്താകാതെ 56 റൺസെടുത്തു.കളിച്ച 4 മത്സരങ്ങളിൽ കൊൽക്കത്തയുടെ മൂന്നാം ജയമാണിത്. ഏപ്രിൽ 10 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here