മനുഷ്യന്റെ ഉള്ളറിയുന്ന പ്രസ്ഥാനമാണ് സിപിഐഎം; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

മനുഷ്യന്റെ ഉള്ളറിയുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്ന് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മതങ്ങള്‍ മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ സിപിഐഎം മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അതിനാലാണ് താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും കൈതപ്രം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രഗത്ഭരടക്കം നിരവധി പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേരാന്‍ കണ്ണൂരിലെത്തിയത്. ഏവരെയും ആവേശത്തിലാക്കി ചെങ്കടലാക്കിയിരിക്കുകയാണ് കണ്ണൂരിന്റെ മണ്ണ്.

17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണ് – 178. പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധിയുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News