
ലോകമൊരു പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയില്‍ കൂടിയാണ് കടന്നു പോയത് . ഭീതിപ്പെടുത്തിയൊരു വര്‍ത്തമാനം പതിയെയൊരു ചരിത്രത്തിനു വഴിമാറി കൊടുക്കുകയാണ്. അകല്‍ച്ചയൊരു നവ ആരോഗ്യ നയമായൊരു നീണ്ട കാലഘട്ടം . ശാരീരിക അകലവും സാമൂഹിക ഒരുമയും പുതിയ ഒരു മുദ്രാവാക്യമായി കാലഘട്ടം . കൊവിഡ് അതിന്റെ അന്ത്യത്തോടടുക്കുന്നുവെന്ന് പ്രത്യാശിക്കെ ഒരു ആരോഗ്യ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്.
ഭീതിജനകമായ ഒരു ആരോഗ്യ പ്രതിസന്ധിക്ക് നടുവില്‍ , മലീമസമായിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ അര്‍ബുദവും ആസ്ത്മയും ഹൃദയ രോഗങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ , ആരോഗ്യമുള്ള മനുഷ്യരും ഭൂമിയുമാണ് യുമാണ് ഈ ആരോഗ്യ ദിനം ലക്ഷ്യം വയ്ക്കുന്നതിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നു . ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ‘ എല്ലാവര്‍ക്കും ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭ്യമായ ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? എല്ലാവര്‍ക്കും നല്ല ആരോഗ്യവും ശാരീരിക മാനസിക ആരോഗ്യവും ലാഭമാകുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി ? എല്ലാവര്‍ക്കും ജീവിക്കാനാകുന്ന നഗരങ്ങള്‍? സ്വന്തം ആരോഗ്യവും ഭൗമരോഗ്യവും ശ്രദ്ധിക്കാനാകുന്ന ജന സമൂഹം? ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്ന മുദ്രാവാക്യത്തിലൂടെ WHO ഉയര്‍ത്തുകയാണ് ഈ ചോദ്യങ്ങള്‍.
ഒഴിവാക്കാനാകുന്ന പരിതസ്ഥിതിപ്രശ്‌നങ്ങളാല്‍ ആണ് ഓരോ വര്‍ഷവും 13 മില്യണ്‍ ആളുകള്‍ മരിച്ചു വീഴുന്നത് . ക്ലൈമറ്റ് ക്രിസിസ് ആണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. കാലാവസ്ഥാവ്യതിയാനം മനുഷ്യ രാശി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ്. കാലാവസ്ഥ പ്രതിസന്ധി എന്നാല്‍ ആരോഗ്യ പ്രതിസന്ധി എന്ന കൂടിയാണെന്ന് WHO ഓര്‍മപ്പെടുത്തുന്നു .
കൊവിഡ് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ശക്തി മാത്രമല്ല, ലോകം എത്രത്തോളം അസമത്വമുള്ളതു കൂടിയാണെന്നാണ് കാണിച്ചു തന്നത്. അസമത്വങ്ങളുടെ ഭൂമിയിലെ ആരോഗ്യ സംരക്ഷണം ക്ലേശപൂര്‍ണം ആണ് . മനുഷ്യരാശിയുടെ നല്ല ആരോഗ്യസ്ഥിതിയും തുല്യതയും സുസ്ഥിര വികസനവും ഒരു നല്ല സാമ്പത്തിക വ്യവസ്ഥിതിയുടെ ലക്ഷ്യമാണ് . എങ്കിലേ ആരോഗ്യ സംരക്ഷണം എന്ന ആശയം അതിന്റെ അര്‍ത്ഥ വ്യാപ്തിയില്‍ ഫലപ്രദമാകു.
ചരിത്രമിന്നൊരു വര്‍ത്തമാനമാകുന്ന കാലഘട്ടത്തില്‍ ഒരു ലോക ആരോഗ്യ ദിനം കൂടി വന്നെത്തുമ്പോള്‍ പാലിക്കാം നമുക്ക് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ . ശീലിക്കാം നല്ല ആരോഗ്യ പരിസ്ഥിതി ശീലങ്ങള്‍, നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here