ആരോഗ്യ വകുപ്പിൽ മൊത്തം പ്രശ്നമാണന്ന് വരുത്തി തീർക്കാന്‍ ചിലര്‍ ശ്രമിക്കുന്നു ; വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവർത്തകരെ അപമാനിക്കുന്ന പ്രചരണമാണിതെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തയാണിത്.ഇരുപതും മുപ്പതും വർഷം മുൻപുള്ള ചില കേസുകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞത്.

ആരോഗ്യ വകുപ്പിൽ മൊത്തം പ്രശ്നമാണന്നു വരുത്തി തീർക്കാനുള്ള അജണ്ടയോടെ ഉള്ള പ്രവർത്തനം നടക്കുന്നുണ്ട്.ഇതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ തന്നെ ചിലരാണെന്നും അത് വിജയം കാണില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here