കണ്ണൂര്‍ പോരാട്ടങ്ങളുടെ ഭൂമിയാണ്, പാര്‍ട്ടി കോണ്‍ഗ്രസ് ഒരു മനോഹര അനുഭവം; സയനോര

മനോഹരമായൊരു അനുഭവമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കുന്നതെന്ന് ഗായിക സയനോര. കണ്ണൂര്‍ പോരാട്ടങ്ങളുടെ ഭൂമിയാണ്, താനും ഒരു പോരാളിയാണ്. ഈ മണ്ണില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് അഭിമാനം തോന്നുന്നുവെന്നും ഇ കെ നായനാര്‍ സ്മാരകം കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സയനോര കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു സയനോര.

സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രഗത്ഭരടക്കം നിരവധി പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേരാന്‍ കണ്ണൂരിലെത്തിയത്. ഏവരെയും ആവേശത്തിലാക്കി ചെങ്കടലാക്കിയിരിക്കുകയാണ് കണ്ണൂരിന്റെ മണ്ണ്.

17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നാണ് – 178. പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധിയുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News