മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം ; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിക്കും.

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറാനാണ് തീരുമാനം. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരണം പൂർണമാകാൻ ഒരു വർഷമെടുക്കുമെന്നും ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു.

ഇതിനെ തുടർന്നാണ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം. നിലവിലെ മേൽനോട്ട സമിതിയിൽ കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ ഓരോ വിദഗ്ധരെ കൂടി ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel