നടൻ ഇന്ദ്രൻസിന്റെ അമ്മ നിര്യാതയായി

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. തിരുവനന്തപുരത്തെ വീട്ടിൽ ഇന്നു പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

കുറച്ചുനാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്‍മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം

അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ. മഹിത, മഹേന്ദ്രൻ എന്നിവരാണ് മക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News