ജീവിതത്തില്‍ താങ്ങും തണലുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്; മധുപാല്‍

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രാധാന്യമേറെയെന്ന് സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരമാകുമെന്നും മനുഷ്യരെ വേര്‍തിരിച്ച് ഓരോ ചതുരങ്ങളില്‍ നിര്‍ത്തുന്ന സാഹചര്യങ്ങളില്‍ സിപിഐഎം മനുഷ്യരെയാകെ ചേര്‍ത്തു നിര്‍ത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ താങ്ങും തണലുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെന്ന വിശ്വാസം തനിക്കുണ്ട്, സ്‌നേഹത്തിനും സാഹോദര്യത്തിനും ഐക്യത്തിനും പ്രാധാന്യം നല്‍കുന്ന ലോകജനത കമ്മ്യൂണിസത്തോടൊപ്പമാണ് നില്‍ക്കുന്നതെന്നും മധുപാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരുന്നു മധുപാല്‍.

സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രഗത്ഭരടക്കം നിരവധി പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേരാന്‍ കണ്ണൂരിലെത്തിയത്. ഏവരെയും ആവേശത്തിലാക്കി ചെങ്കടലാക്കിയിരിക്കുകയാണ് കണ്ണൂരിന്റെ മണ്ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News