തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വം ; തുറന്നടിച്ച് കെ വി തോമസ്

തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വമെന്ന് കെ വി തോമസ്. പ്രായമാണ് മാനദണ്ഡമെങ്കിൽ എല്ലാവർക്കും അത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.ആരുടേയും ഭീഷണിയ്ക്ക് വഴങ്ങില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും.കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. സെമിനാറിൽ പങ്കെടുത്ത് തനിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ സീതാറാം യെച്ചൂരിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു.സെമിനാറുകളെക്കുറിച്ച് യെച്ചൂരി അന്ന് പറഞ്ഞിരുന്നു.സ്റ്റാലിൻ ഉൾപ്പടെ പങ്കെടുക്കുന്ന കാര്യവും പറഞ്ഞു.ഇക്കാര്യം താൻ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

സെമിനാറിന്‍റെ ദേശീയ പ്രാധാന്യത്തെക്കുറിച്ച്  വ്യക്തമാക്കിയിരുന്നു.സംസ്ഥാന – കേന്ദ്ര ബന്ധത്തെ അധികരിച്ചാണ് സെമിനാർ നടത്തുന്നത്.കേന്ദ്ര – സംസ്ഥാന ബന്ധം വലിയ വിഷയമായി നിൽക്കുമ്പോൾ സെമിനാറിൽ പങ്കെടുക്കാൻ താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും കെ വി തോമസ് വ്യക്തമാക്കി.

ശശി തരൂർ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതായി കണ്ടു.ശശി തരൂർ പങ്കെടുക്കാതിരുന്ന സാഹചര്യത്തിൽ മാഷും ആ തീരുമാനം എടുക്കണമെന്നും വേണു ഗോപാൽ പറഞ്ഞു.

കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ സിപിഐഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് പോകുന്നത്.സംസ്ഥാനങ്ങളുടെ പ്രശ്നം അവതരിപ്പിക്കാൻ കേന്ദ്രത്തിൽ ഇന്നൊരു വേദി ഇല്ല.

സ്റ്റാലിൻ കോൺഗ്രസിനോടൊപ്പം നിൽക്കുന്ന കരുത്തനാണ്.രാഹുൽ ഗാന്ധി ഉൾപ്പടെ സി പി ഐ എം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന ഭീഷണി ശരിയല്ലെന്നും താൻ നൂലിൽ കെട്ടിയിറങ്ങിയ ആളല്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

എന്നും അച്ചടക്കത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്.പാർട്ടിക്ക് വേണ്ടി തന്നെ ഏല്പിച്ച മുഴുവൻ ദൗത്യവും നിറവേറ്റിയിട്ടുണ്ട്.2019 ൽ തനിക്ക് സീറ്റ് നിഷേധിച്ചു.ടി വി യിലൂടെയാണ് അക്കാര്യം അറിഞ്ഞത്. അന്നതിൽ വലിയ വിഷമം തോന്നി.ഒന്നര വർഷക്കാലം താൻ കാത്തു നിന്നു.അർഹമായ എന്തെങ്കിലും സ്ഥാനം താൻ പ്രതീക്ഷിച്ചു.പക്ഷേ അത് ഉണ്ടായില്ലെന്നും എങ്കിലും ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും കെ വി തോമസ് പറഞ്ഞു.

കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികൾ വാർത്താ സമ്മേളനത്തിലൂടെ അറിയിക്കാൻ തീരുമാനിച്ചപ്പോൾ സോണിയാ ഗാന്ധി തടഞ്ഞു.കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരമാണെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു

ബി ജെ പി യെ എതിർക്കുന്നവർ ഒറ്റക്കെട്ടാവണമെന്ന് പറഞ്ഞ കെ വി തോമസ് പാർട്ടി വിടില്ലെന്നും വ്യക്തമാക്കി.

കോൺഗ്രസാണ് തിരുത്തേണ്ടത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട ആളായത് തെറ്റാണൊ? തൻ്റെ മക്കളാരും രാഷ്ട്രീയത്തിലില്ല.2004ൽ താൻ ഗ്രൂപ്പ് നിർത്തിയതാണ്.2018 നു ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല.സെൻ്റർ ഒരു കുടയാണെങ്കിൽ ആ കുടപിടിക്കുന്ന കരങ്ങളാണ് സംസ്ഥാനം.താൻ മാനസികമായി പാർട്ടിയ്ക്കകത്താണ്.തന്നെ പുറത്താക്കാനുള്ള അധികാരം എ ഐ സി സി യ്ക്കാണെന്നും കെ വി തോമസ് തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News