കെ വി തോമസിനെ സ്വാഗതം ചെയ്ത് സിപിഐഎം

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെ സ്വാഗതം ചെയ്ത് സിപിഐഎം. കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശരിയായ രാഷ്ടീയ തീരുമാനമാണ് ഇതെന്നും എം വി ജയരാജന്‍. നേതാക്കളെ വിലക്കുന്ന കോണ്‍ഗ്രസ്സ് നടപടി പ്രാകൃതമാണെന്നും കെ വി തോമസിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ കെ സുധാകരനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. സെമിനാറില്‍ പങ്കെടുത്ത് തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News