ഇന്ദ്രൻസ് ചേർത്ത് പിടിച്ച അമ്മയുടെ ഉള്ളുരുക്കങ്ങൾ ഇനി ഓർമ

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി ഓർമയായി . അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത് സമർപ്പിച്ച് ഇന്ദ്രൻസ് കുറിച്ചത് അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക് എന്നായിരുന്നു.അമ്മ ചിട്ടിപിടിച്ചു വാങ്ങിയ തയ്യൽ മെഷിനിൽ നിന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന്റെ തുടക്കം സിനിമയിലേക്കുള്ള വഴി തുറന്നതും അങ്ങനെയാണ്.

കുറച്ചുനാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു ഗോമതി . രണ്ട് ദിവസം മുമ്പ് ഓര്‍മ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം

തിരുവനന്തപുരത്തെ വീട്ടിൽ ഇന്നു പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമനാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ. മഹിത, മഹേന്ദ്രൻ എന്നിവരാണ് മക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here