ബിജെപി സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്ത്..?; കോണ്‍ഗ്രസിനോട് കെ വി തോമസ്

ബിജെപി സ്ഥാപക ദിനത്തിന് ആശംസകള്‍ ട്വീറ്റ് ചെയ്‌ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ചോദിച്ചു.സിപിഐ എം സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്കു പുറത്താണെന്ന് കെ സുധാകരന്‍ പറഞ്ഞതിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ നേതൃത്വത്തിനും പങ്കുണ്ട്. 2018 മുതല്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കാണാന്‍ കഴിയുന്നില്ല. ഉപജാപക സംഘമാണോ തടസം എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News