പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേര്‍ന്ന് ഹരിശ്രീ അശോകന്‍

പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേര്‍ന്ന് നടന്‍ ഹരിശ്രീ അശോകന്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് നല്ലൊരു അനുഭവമാണെന്നും ഒരുപാട് നേതാക്കളെ ഒരുമിച്ചു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജീവിതത്തില്‍ എന്നുമോര്‍ക്കാനുള്ള ഓര്‍മകള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മാനിക്കുന്നെന്നും ഹരിശ്രീ അശോകന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രഗത്ഭരടക്കം നിരവധി പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കുചേരാന്‍ കണ്ണൂരിലെത്തിയത്. ഏവരെയും ആവേശത്തിലാക്കി ചെങ്കടലാക്കിയിരിക്കുകയാണ് കണ്ണൂരിന്റെ മണ്ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News