ഭിർഭും തൃണമൂൽ കൂട്ടക്കൊല ; സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു

ഭിർഭും തൃണമൂൽ കൂട്ടക്കൊലയിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ചു. സീൽഡ് കവറിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ കോടതി വിധി പറയാനായി മാറ്റി.

ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തെ തുടർന്നായിരുന്നു ഭീർഭും കൂട്ടക്കൊല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here