മധ്യപ്രദേശിലും യുപിയിലും മരണത്തില്‍ 19 ശതമാനവും കുഞ്ഞുങ്ങള്‍; ശിശുമരണം ഏറ്റവും കുറവ് കേരളത്തില്‍

മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ആകെ മരണസംഖ്യയില്‍ 19 ശതമാനവും നാലു വയസ്സില്‍ താഴെയുള്ളവരെന്ന് കണക്ക്. ദേശീയ സ്ഥിതിവിവരകണക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ 2011 മുതല്‍ 2019 വരെയുള്ള റിപ്പോര്‍ട്ടിലാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണം വ്യക്തമാകുന്നത്. കേരളത്തിലാണ് ഏറ്റവും കുറവ്. മധ്യപ്രദേശില്‍ അഞ്ച് മരണത്തില്‍ ഒരു കുഞ്ഞുള്‍പ്പെടുമ്പോള്‍ യുപിയില്‍ ഇത് ആറില്‍ ഒന്നാണ്. എന്നാല്‍, കേരളത്തിലാകട്ടെ അറുപതില്‍ ഒന്നാണ്. ദേശീയ ശരാശരിയാകട്ടെ ഒമ്പതില്‍ ഒന്നും.

മധ്യപ്രദേശ്, യുപി എന്നിവിടങ്ങളിലെ ജനസംഖ്യയില്‍ യഥാക്രമം 9.1, 8.2 ശതമാനവും നാലുവയസ്സില്‍ താഴെയുള്ളവരാണ്. ഈ സംസ്ഥാനങ്ങളിലാകട്ടെ 80 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരേക്കാള്‍ മരിക്കുന്നതും കുഞ്ഞുങ്ങളാണ്. മധ്യപ്രദേശില്‍ ആകെ മരണത്തിന്റെ 18.9 ശതമനവും കുട്ടികളാണെങ്കില്‍ അറുപതുകളില്‍ മരിക്കുന്നത് 17.8 ശതമാനവും എണ്‍പതിനുശേഷം മരിക്കുന്നത് 15.1 ശതമാനവുമാണ്. യുപിയില്‍ 18 ശതമാനമാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നത്. അറുപതുകളില്‍ 18.2 ശതമാനവും എണ്‍പതുകളില്‍ 15.4 ശതമാനം ആളുകളും മരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News