ആ​ർ​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണം; റി​പ്പോ​ർ​ട്ട് തേ​ടി ഗ​താ​ഗ​ത മ​ന്ത്രി

മാനന്തവാടി സബ് ആർടിഒ ഓഫീസിലെ ജീവനക്കാരി സിന്ധുവിൻ്റെ മരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് തേടി. ഓഫീസിലെ സഹപ്രവർത്തകരിൽ നിന്ന് മാനസിക പീഡനമുണ്ടായെന്ന് വിവരിക്കുന്ന സിന്ധുവിൻ്റെ ഡയറി പൊലീസ് കണ്ടെടുത്തു. തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സിന്ധു വയനാട് ആർടിഒയെ നേരിൽ കണ്ട് പരാതി അറിയിച്ചിരുന്നു.

സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്നാണ് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയത്. ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചു വെച്ചു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവർത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉടൻ പ്രാഥമിക റിപ്പോർട്ട് നൽകും. വകുപ്പുതല അന്വേഷണത്തിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പി. രാജീവ് വയനാട്ടിലെത്തി.

തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സിന്ധുവും മറ്റ് 4 സഹപ്രവർത്തകരും വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നു. ഓഫീസിൽ ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മാനന്തവാടി ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News