
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നത് ശ്രീലങ്കയിലെ 2.2 കോടിയോളം വരുന്ന ജനങ്ങളെ പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത് ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും. 1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇത്. കൂടുതല്‍ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സംവാദത്തില്‍ അബിവര്‍ധന പറഞ്ഞു.
അതേസമയം, രാജ്യത്ത് ജനകീയപ്രക്ഷോഭം ആളിക്കത്തുകയും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്‌തെങ്കിലും രാജിവയ്ക്കില്ലെന്ന് പ്രസിഡന്റ് ഗോതബായ രജപക്സെ. എന്തുവന്നാലും രാജിവയ്ക്കില്ല, പ്രശ്നം സര്‍ക്കാര്‍ നേരിടുമെന്നും ചീഫ് വിപ് മന്ത്രി ജോണ്‍സ്റ്റണ്‍ ഫെര്‍ണാഡോ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here