കോൺഗ്രസ് നിലപാട് ആശ്ചര്യജനകം;കെ വി തോമസിനെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്ത് ബൃന്ദാ കാരാട്ട്

സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യന്നുവെന്ന് ബൃന്ദാ കാരാട്ട്. CPIM നെ സംബന്ധിച്ചിടത്തോളം വിഷയം ആണ് പ്രധാനം.KV തോമസിനെ ക്ഷണിച്ചതിൽ മറ്റ് അജണ്ടകൾ ഇല്ലെന്നും വിവാദമുണ്ടാക്കിയ കോൺഗ്രസ് നിലപാട് ആശ്ചര്യജനകമാണെന്നും ബൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന്നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് രംഗത്തെത്തിയിരുന്നു .
കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയത്. സെമിനാറിൽ പങ്കെടുത്ത് തനിയ്ക്ക് പറയാനുള്ള കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെ സ്വാഗതം ചെയ്ത് സിപിഐഎം. കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശരിയായ രാഷ്ടീയ തീരുമാനമാണ് ഇതെന്നും എം വി ജയരാജന്‍. നേതാക്കളെ വിലക്കുന്ന കോണ്‍ഗ്രസ്സ് നടപടി പ്രാകൃതമാണെന്നും കെ വി തോമസിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ കെ സുധാകരനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News