പാര്‍ടി കോണ്‍ഗ്രസിനായി വിപ്ലവഗാനമൊരുക്കി മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍

വിദേശത്ത് നിന്നും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനായി വീഡിയോ ആല്‍ബം നിര്‍മ്മിച്ച് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍. മഹാരാജാസ് കോളേജിലെ മുന്‍ യൂണിറ്റ് സെക്രട്ടറിയായ സുബിനാണ് പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വിപ്ലവഗാനത്തിന് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ അമേരിക്കയിലാണ് സുബിന്‍ താമസിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുള്ളതിനേക്കാള്‍ മികവോടെയാണ് അമേരിക്കയിലിരുന്ന് സുബിന്‍ പ്രവര്‍ത്തിച്ചതെന്ന് പി രാജീവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് റിനില്‍ ഗൗതമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഫ്രണ്ട്സ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here