ഓഹരി വിപണികളില്‍ നഷ്ടം

ഓഹരി വിപണികളില്‍ നഷ്ടം നേരിടുന്നു. വ്യാഴായ്ചയും വ്യാപാരമാരംഭിച്ചത് നഷ്ടത്തിലാണ് സെന്‍സെക്സ് 111.90 പോയന്റ് നഷ്ടത്തില്‍ 59498.51 എന്ന നിലയിലും നിഫ്റ്റി 87.70 പോയന്റ് ഇടിഞ്ഞ് 17720 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഏഷ്യന്‍ പെയിന്റ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ ലിവര്‍, ഡോ.റെഡ്ഡി, ആക്സിസ് ബാങ്ക്, എം ആന്‍ഡ് എം, പവര്‍ ഗ്രിഡ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഐ.ടി.സി. തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, എച്ച്.സി.എല്‍. ടെക്, എല്‍.ടി, ഭാരതി എയര്‍ടെല്‍, നെസ്ലെ ഇന്ത്യ, മാരുതി, കോട്ടക് മഹീന്ദ്ര, റിലയന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, വിപ്രോ, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel