മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിന്റെ ‘കാടുകയറുന്ന ഇന്ത്യൻ മാവോവാദം’ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ന് പ്രകാശനം ചെയ്യും

എം വി ഗോവിന്ദൻ മാസ്റ്ററിന്റെ കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Indian Maoism in Wilderness’ ഇന്ന് പ്രകാശനം ചെയ്യും. സിപിഐഎം 23-ാം പാർടി കോൺഗ്രസിനോടനുബന്ധിച്ചുള്ള അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ്‌ മൈതാനിയിലെ സിഎച്ച് കണാരൻ നഗറിൽ വച്ചാണ് പ്രകാശനം .ഇന്ന് വെെകിട്ട് അഞ്ചിന് നടക്കുന്ന മതേതര സെമിനാറിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പുസ്തകം പ്രകാശനം ചെയ്യും. ഇക്കാര്യം മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.

തൊഴിലാളിവർഗ്ഗത്തെയോ, ഇടതുപക്ഷത്തെയോ ഒരുതരത്തിലും പ്രതിനിധീകരിക്കാത്ത മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ വിമർശനാത്മകമായി സമീപിക്കുകയാണ് പുസ്തകം. പ്രൊഫ.പി.പി. അജയകുമാർ, ഗായത്രി ബാബു, അലിണ്ടാ മേരി ജാൻ എന്നിവർ ചേർന്നാണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News