സിബിഐ അഞ്ചാം ഭാഗം ടീസര്‍; യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമത്

മമ്മൂട്ടി നായകനായെത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസറിന് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ലഭിച്ചത് രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ. യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍. 2. 8 മില്യണ്‍ പേരാണ് ഇതുവരെ ഇത് കണ്ടത്. ടീസര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി. ചിത്രത്തിന്റെ റിലീസിനെപ്പറ്റി തീരുമാനമുണ്ടായിട്ടില്ല.

സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടിയുടെ മാനറിസങ്ങളും ഐക്കോണിക് ബീജിയമുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചിലത് സിനിമയിലുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും. 3 വര്‍ഷം കൊണ്ടാണ് എസ് എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയത്.

മുന്‍ സേതുരാമയ്യര്‍ സിനിമകളിലെ താരങ്ങളില്‍ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില സുപ്രധാന താരങ്ങള്‍ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാര്‍, മുകേഷ്, സായ് കുമാര്‍, ആശാ ശരത്, സൗബിന്‍ ഷാഹിര്‍, കനിഹ തുടങ്ങി വമ്പര്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here