മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകുമോ? സുപ്രീംകോടതി ഉത്തരവ് നാളെ

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള കൂടുതൽ അധികാരങ്ങൾ നൽകുന്നതിൽ സുപ്രീംകോടതി ഉത്തരവ് നാളെ ഉണ്ടായേക്കും. മുല്ലപ്പെരിയാർ മേൽനോട്ടത്തിനായി സ്ഥിരം സംവിധാനം വേണമെന്നും താൽക്കാലിക സംവിധാനങ്ങൾ ഡാമിനെ തകർക്കുമെന്നും ഇന്ന് നടന്ന വാദത്തിനിടെ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

കേന്ദ്ര ജല കമ്മീഷൻ ചെയർമാനെ നിലവിലെ മേൽനോട്ട സമിതി അധ്യക്ഷൻ ആക്കണമെന്ന കേരളത്തിൻ്റെ ആവശ്യത്തെ നിരാകരിച്ച് കേന്ദ്രം കോടതിയിൽ നിലപാടറിയിച്ചു. കേന്ദ്ര ജല കമ്മീഷനിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് ആണ് നിലവിലെ മേൽനോട്ട സമിതി അധ്യക്ഷൻ. അതിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണു കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here