KSEB ചെയർമാന്‍റെയും ബോർഡിന്‍റെയും പ്രതികാര നടപടി; അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓഫീസേ‍ഴ്സ് അസോസിയേഷൻ

കെ എസ് ഇ ബി ചെയർമാന്‍റെയും ബോർഡിന്‍റെയും പ്രതികാര നടപടിക്കെതിരെ അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓഫീസേ‍ഴ്സ് അസോസിയേഷൻ. തിങ്കളാ‍ഴ്ച മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കാൻ തീരുമാനം. വേണ്ടിവന്നാൽ ചട്ടപ്പടി സമരത്തിലേക്ക് കടക്കുമെന്നും ഓഫീസേ‍ഴ്സ് അസോസിയേഷൻ. ചില നിക്ഷിപ്ത താൽപര്യങ്ങൾ നടക്കാൻ സംഘടനയെ തകർക്കുക എന്നതാണ് ബോർഡിന്‍റെ ലക്ഷ്യമെന്നും ഓഫീസേ‍ഴ്സ് അസോസിയേഷൻ ആരോപിച്ചു.

ദേശീയ പണിമുടക്ക് പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ കെ എസ് ഇ ബി ചെയർമാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. ജീവനക്കാർക്കെതിരെ ഭീഷണി വരെ ഇതിന്‍റെ ഭാഗമായി സി എം ഡി ഉയർത്തി. കെ എസ് ഇ ബി ഓഫീസേ‍ഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എം.ജി സുരേഷ്കുമാറിന്‍റെ സസ്പെൻഷന് ഒരു കാരണം ദേശീയ പണിമുടക്കിൽ പങ്കെടുത്തു എന്നത് വിചിത്രമാണെന്നും ജനറൽ സെക്രട്ടറി ബി ഹരികുമാർ പറഞ്ഞു.

ഈ പ്രതികാര നടപടിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് ഓഫീസേ‍ഴ്സ് അസോസിയേഷന്‍റെ തീരുമാനം. ഇന്നും നാളെയും കരിദിനം ആചരിക്കുകയും ഈ മാസം 11 മുതൽ കെ എസ് ഇ ബി ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കാനും തീരുമാനിച്ചു.അ‍ഴിമതിക്ക് കളമൊരുക്കിയാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം ബോർഡ് എടുത്തത്. അത് അസോസിയേഷൻ തടഞ്ഞു. എങ്ങനെയാണ് ചെയർമാന്‍റെ ഡ്രൈവറുടെ വീട്ടിൽ ടാറ്റാ ഹേയർ വാഹനം എത്തിയത് എന്നത് പരിശോധിക്കേണ്ടതാണെന്ന് സുരേഷ്കുമാർ പറഞ്ഞു

വകുപ്പ് മന്ത്രി തലസ്ഥാനത്ത് എത്തിയാൽ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. ചെയർമാനെ ആകെ തള്ളിക്കളയാണ മന്ത്രിക്ക് സാധിക്കില്ലെങ്കിലും ചെയർമാൻ ചെയ്യുന്നതെല്ലാം മന്ത്രി അനുകൂലിക്കുന്നില്ല. സംഘടനാ പ്രവർത്തനത്തെ തടയാൻ സസ്പെൻഷനെ ഒരു കാരണമായി ഉപയോഗിക്കുകയാണ് ചെയർമാൻ. ഇതിനെ ശക്തമായി ചോദ്യം ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും ഓഫീസേ‍ഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News