സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ പരായപ്പെടുത്തുക, ഒറ്റപ്പെടുത്തുക ഇതാണ് മുഖ്യ ലക്ഷ്യമെന്നും സിപിഐ എം ശക്തിപ്പെടുത്തുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു.
ഇന്ധന വിലക്കയറ്റമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. പെട്രോളിനും ഡീസലിനും മേലുള്ള സെസുകള്‍ പിന്‍വലിക്കണം. സാമ്പത്തിക വരുമാനം കൂട്ടാന്‍ സമ്പന്നന്മാരില്‍ നികുതി ചുമത്തണമെന്നും നികുതി കുറച്ച് പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കണമെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദുത്വ അജണ്ടയെ നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് തന്നെ വേണം. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടമായി ബിജെപിയിലേക്ക് പോകുന്നതെന്നും യെച്ചൂരി പറഞ്ഞു.
മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും മതേതര വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കില്ല എന്ന കോണ്‍ഗ്രസ് നിലപാട് എന്തുനിലപാടാണെന്നും രാഷ്ട്രീയ പ്രമേയത്തിന്മേല്‍ ചര്‍ച്ച നാളെയേ പൂര്‍ത്തിയാകു എന്നും ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുന്നോട്ടുപോകുമെന്നും യെച്ചൂരി പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇല്ലെന്ന് വാദം തെറ്റാണെന്നും മുഖ്യമന്ത്രി സംസാരിച്ചത് കേരളത്തിലെ സാഹചര്യങ്ങളാണെന്നും സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ യാതൊരു ആശയ കുഴപ്പവും ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.