ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി പി ഐ എം ആഹ്വാനം

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി പി ഐ എം ആഹ്വാനം ചെയ്തു. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണമെന്നും ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ധന വിലവര്‍ധനവിലൂടെ പാവങ്ങളെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നികുതി വരുമാനം കൂട്ടുകയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം എക്‌സൈസ് തീരുവ പെട്രോളിന് മൂന്നര ഗതമാനവും ഡീസലിന് 9 ശതമാനവും വര്‍ധിപ്പിച്ചു.നികുതി വരുമാനം 5.4 ശതമാനത്തില്‍ നിന്നും 12.2 ശതമാനമായി ഉയര്‍ന്നു.

നികുതി വര്‍ധിപ്പിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നികുതി കൊള്ള നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വര്‍ധിപ്പിച്ച നികുതി കുറയ്‌ക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാറിനാണെന്നും അധിക നികുതി അടിയന്തിരമായി പിന്‍വലിക്കണമെന്നും ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പെട്രോളിയം മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നതാണ് ദിനം പ്രതിയുള്ള ഇന്ധനവില വര്‍ധന. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News