കെ വി തോമസിന്റെ കണ്ണൂർ യാത്ര; കോൺഗ്രസ്സ് നേതൃത്വത്തിന് കനത്ത തിരിച്ചടി

കെ വി തോമസിന്റെ കണ്ണൂർ യാത്ര കോൺഗ്രസ്സ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.ജി 23 നേതാക്കൾഉയർത്തിയ കലാപം തുടരുന്നതിനിടെയാണ് മുതിർന്ന നേതാവ് കെ വി തോമസ് എ ഐ സി സി നേതൃത്വത്തെ തള്ളുന്നത്.കോൺഗ്രസ്സ് നേതൃത്വത്തെ പരസ്യമായി വിമർശിച്ചാണ് കെ വി തോമസിനെ നീക്കം എന്നതിനും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കൾ ഉയർത്തിയ അതേവിമർശനം തന്നെയാണ് ഇപ്പോൾ കെ വി തോമസും ഉയർത്തുന്നത്. ബിജെപിയെ തനിച്ച് നേരിടാനുള്ള രാഷ്ട്രീയ-സംഘടന ശേഷി ദേശീയതലത്തിൽ ഇന്ന് കോൺഗ്രസിനില്ല.

പ്രാദേശിക പാർട്ടികൾക്കും കോൺഗ്രസിനോടുള്ള വിശ്വാസം കുറയുകയാണ്. ദേശീയ ബദൽ ചർച്ചകളിൽ ഒറ്റപ്പെടുന്നു എന്നതും കോൺഗ്രസ് നേരിടുന്ന വെല്ലുവിളിയാണ്. അതിനിടയിലാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് മുതിർന്ന നേതാവായ കെ വി തോമസ് ചോദ്യം ചെയ്യുന്നത്. പാർട്ടി കോൺഗ്രസ് സെമിനാറുകളിലേക്ക്ശശി തരൂരിനെയും കെ വി തോമസിനെയും ആണ് സിപിഐ എം ക്ഷണിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് അംഗീകരിച്ച് സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു.

ഹൈക്കമാന്റ് തീരുമാനത്തോടുള്ള അതൃപ്തി ശശി തരൂർ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരുപടി കൂടി കടന്ന് വിലക്ക്മറികടക്കാൻ കെ വി തോമസ് തീരുമാനിക്കുമ്പോൾ പ്രതിരോധത്തിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുന്നതിന്റെ പേരിൽ അച്ചടക്ക നടപടിക്ക് തന്നെയാണ്സാധ്യത. എന്നാൽ നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് നിലപാട് പറഞ്ഞതിന്റെ പേരിൽ കെ വിതോമസിനെതിരെ നടപടി എടുത്താൽ അത് ഇടതുപക്ഷത്തിന് പ്രചരണായുധമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News