ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങള്‍ ക്ഷണിക്കുന്നു

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് കൊച്ചി വേദിയാകുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടത്തുന്ന മൂന്നാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങള്‍ ക്ഷണിക്കുന്നതായി പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജി എസ് വിജയനും അറിയിച്ചു.

മേളയിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ സമ്മാനതുകയായി നല്‍കും. മികച്ച രണ്ടും മൂന്നും ചിത്രങ്ങള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവുമാണ് നല്‍കുക. 30 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ മേളയിലേക്ക് അയക്കാം.

കൂടാതെ മികച്ച സംവിധായകന്‍ തിരക്കാഥാകൃത്ത്, ഛായാഗ്രഹകന്‍, എഡിറ്റര്‍, സൗണ്ട് ഡിസൈനര്‍, VFX ആര്‍ട്ടിസ്റ്റ്, നടി, നടന്‍, ബാലതാരം എന്നിവര്‍ക്ക് 5,000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും.

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും സാങ്കേതിക വിദഗ്ധരും, താരങ്ങളും ഉള്‍പ്പെടുന്നതാണ് ജൂറിയെന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News