പാലാ പി.പി റോഡില്‍ അപകടം; 2 പേര്‍ മരിച്ചു

പാലാ പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. സിഎസ്‌കെ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടമുണ്ടായത്.

വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. പൈക കുരുവിക്കൂട് സ്വദേശിയുടെയും അടിമാലി ബൈസണ്‍ വാലി സ്വദേശിയുടെയും കാറുമാണ് അപകടത്തില്‍പ്പെട്ടത്.

കാറുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും അപകടത്തില്‍ തകര്‍ന്നു. പരുക്കേറ്റവരെ ആദ്യം പാലാ ജനറലാശുപത്രിയിലാണ് എത്തിച്ചത്.

ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News