കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ നികുതി: ജൂണ്‍ 30 വരെ നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ഇന്ധനവില വര്‍ദ്ധനവും കോവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏപ്രില്‍ 14 വരെയാണ് നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News