ബിജെപിക്കെതിരെ ദേശീയതലത്തിൽ മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം: യെച്ചൂരി

ബിജെപിക്കെതിരെ ദേശീയതലത്തിൽ മതേതര ജനാധിപത്യ സഖ്യം രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ്ഒരു മുന്നണി സംവിധാനം ഉണ്ടാകില്ല. മതേതര സഖ്യനീക്കത്തിനൊപ്പം നിൽക്കണോ എന്നതിൽ അത്മപരിശോധന നടത്താൻ കോൺഗ്രസ് തയ്യാറാകണമെന്ന് സീതാറാം യെച്ചൂരിആവശ്യപ്പെട്ടു

രാഷ്ട്രീയ പ്രമേയത്തിനമേൽ വന്നിട്ടുള്ള ഭൂരിഭാഗം ഭേദഗതികളും പാർട്ടിയേയും ഇടതുപക്ഷത്തെയുംശക്തിപ്പെടുത്താൻ ആവശ്യപ്പെടുന്നതാണ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. അതിനായിമതേതര ജനാധിപത്യ വിശാല കൂട്ടായ‌്മ ഉണ്ടാക്കും. എന്നാലത് ഒരു മുന്നണി സംവിധാനം ആകില്ല. മുന്നണിസംവിധാനം തെരഞ്ഞെടുപ്പിന് ശേഷമെ ഉണ്ടാകു.

മതേതര സഖ്യത്തിൽ കോൺഗ്രസ് ഉണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല. അത് കോൺഗ്രസാണ്തീരുമാനിക്കേണ്ടത്. പാർട്ടി കോൺഗ്രസിൽ മതേതര വിഷയത്തിലെ സെമിനാറിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നത് എന്ത് സൂചനയാണെന്നും യെച്ചൂരി ചോദിച്ചു.

സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ യാതൊരു ആശയകുഴപ്പവും ഇല്ല. ഇപ്പോൾ കേന്ദ്ര സംസ്ഥനസർക്കാരപകൾ ചർച്ച തുടരുകയാണ്. സർവ്വെ പൂർത്തിയാകട്ടേ എന്നും യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച തുടരുകയാണ്. നാളെ ചർച്ച പൂർത്തിയാകും. പെട്രോളിന്റെയും ഡീസലിന്റെയും മേലുള്ള അധിക നികുതിയും സെസും ഒഴിവാക്കി വില നിയന്ത്രിക്കണമെന്നുംയെച്ചൂരി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here