സെമിനാറില്‍ തരൂരിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നത്: പ്രകാശ് കാരാട്ട്

സെമിനാറില്‍ തരൂരിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ്സ് നേതൃത്വം തരൂരിനെ വിലക്കിയതാണ് അസാന്നിധ്യത്തിന് കാരണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യതയും പ്രതിഛായയും നഷ്ടപ്പെടുത്തിയ നടപടിയാണിതെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ബി ജെ പി ഭരിക്കുന്ന കര്‍ണ്ണാടകയില്‍ ന്യൂനപക്ഷകള്‍ക്ക് എതിരായ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. മത ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി മാറ്റുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

മുസ്ലീങ്ങള്‍ ശാരീരികമായും തൊഴില്‍പരമായും രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യവും മതനിരപേക്ഷതയും കടന്നാക്രമണങ്ങള്‍ നേരിടുകയാണ്. ഗുജറാത്തില്‍ ഭഗവദ്ഗീതയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുകയാണ് ചെയ്തത്.

എന്നാല്‍ മതനിരപേക്ഷതയില്‍ കേരള സര്‍ക്കാര്‍ രാജ്യത്തിന് വഴികാട്ടി. പകുതി ഹിന്ദുത്വം പകുതി മതനിരപേക്ഷത എന്നതാണ് കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ നിലപാട്. ഇടതുപക്ഷം മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിലാണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News